കോഹ്‌ലിയെ ബാംഗ്ലൂരിന്റെ നയകസ്ഥാനത്തുനിന്നും മാറ്റണം ? സേവാഗിന്റെ മറുപടി ഇങ്ങനെ !

തിങ്കള്‍, 9 നവം‌ബര്‍ 2020 (13:15 IST)
ടീം ഇന്ത്യയ്ക്ക് മികച്ച വിജയങ്ങങ്ങൾ സമ്മാനിച്ച നായകൻ വിരാട് കോഹ്ലിയ്ക്ക് പക്ഷേ ഐപിഎലിൽ കിരീടം നേടാൻ ഇതുവരെ ആയിട്ടില്ല. ഇത്തവണ ഐപിഎലിൽ പ്ലേയോഫിൽ കടന്നുകൂടി എങ്കിലും ക്വാളിഫയറീൽ സൺറൈസേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെട്ട് പുറത്തായി. ഇതോടെ കോഹ്‌ലി ആർസിബിയുടെ നായക സ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെട്ട് മുൻ താരങ്ങൾ ഉൾപ്പടെ രംഗത്തെത്തി എന്നാൽ നായകനെ മാറ്റുകയല്ല മികച്ച ടിമിനെ ഒരുക്കുകയാണ് വേണ്ടത് എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സേവാഗ്.
 
'ഏതൊരു ക്യാപ്റ്റനും എപ്പോഴും ടീമിനോളം മികച്ചതാവാനേ കഴിയു, ഇന്ത്യൻ ടീമിനെ നയിയ്ക്കുമ്പോൾ എല്ലാ ഫോർമാറ്റുകളിലും കോഹ്‌ലി വിജയങ്ങൾ സമ്മാനിയ്ക്കുന്നുണ്ട്. പക്ഷേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ എത്തുമ്പോൾ അത് സംഭവിയ്ക്കുന്നില്ല. അദ്ദേഹത്തിന്  ലഭിച്ച ടീം മോശമാണ് എന്നതാണ് അതിന് കാരണം. നല്ല കളിക്കാരെ ലഭിയ്ക്കുക എന്നതാണ് ഏതൊരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളവും പ്രധാനം. ക്യാപ്റ്റനെ മാറ്റാനല്ല. മറിച്ച് മികച്ച ടീമിനെ വാർത്തെടുക്കാനാണ് മാനേജ്മെന്റ് ശ്രമിയ്ക്കേണ്ടത്.
 
എല്ലാ ടീമുകൾക്കും കൃത്യമായ ഒരു ബാറ്റിങ് യൂണിറ്റ് ഉണ്ടാകും, എന്നാൽ ആർസിബിയ്ക്ക് അത് ഉണ്ടായിരുന്നില്ല. അവരുടെ ബാറ്റിങ് ഓർഡർ എപ്പോഴും മാറിക്കൊണ്ടിരുന്നു. കോഹ്‌ലിയും ഡിവില്ലിയേഴ്സുമെല്ലാം സ്ഥാനം മാറിയാണ് ഇറങ്ങിക്കൊണ്ടിരുന്നത്. ദേവ്ദത്ത് പടിക്കൽ മുൻനിരയിലേയ്ക്ക് എത്തിയ സ്ഥിതിയ്ക്ക് മികച്ച ഒരു ഓപ്പണറും, മധ്യനിര ബാറ്റ്സ്‌മാനും കൂടി ഉണ്ടെങ്കിൽ മാത്രമേ ബാംഗ്ലൂർ കരുത്തുറ്റ ടീമാവുകയൊള്ളു.' സേവാഗ് പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍