ചരിത്രത്തിലാദ്യമായി ഡല്‍ഹി ഐപിഎല്‍ ഫൈനലില്‍; എതിരാളി മുംബൈ ഇന്ത്യന്‍സ്

ശ്രീനു എസ്

തിങ്കള്‍, 9 നവം‌ബര്‍ 2020 (10:29 IST)
ചരിത്രത്തിലാദ്യമായി ഡല്‍ഹി ഐപിഎല്‍ ഫൈനലില്‍ കടന്നു. ഹൈദരാബാദിനെ 17റണ്‍സിന് തോല്‍പിച്ചാണ് ഡല്‍ഹി ഫൈനലില്‍ കടന്നത്. ചൊവ്വാഴ്ചയാണ് ഡല്‍ഹിയും മുംബൈയും തമ്മിലുള്ള ഫൈനല്‍ നടക്കുന്നത്. ക്വാളിഫയറില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി 20 ഓവറില്‍ 190റണ്‍സാണ് അടിച്ചു കൂട്ടിയത്. എന്നാല്‍ ഇത് പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. 
 
27 പന്തില്‍ 38റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോായ്‌നിസാണ് ഡല്‍ഹിയുടെ വിജയ ശില്‍പി. ധാവന്റെ അര്‍ധ സെഞ്ചുറിയും ഡല്‍ഹിക്ക് തുണയായി. ഇതിനിടെ ധവാന്‍ ഐപിഎല്ലില്‍600 റണ്‍സ് തികയ്ക്കുകയും ചെയ്തു. ഹൈദരാബാദിനായി കെയ്ന്‍ വില്യംസണും (67) അബ്ദുല്‍ സമദും (33) പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍