6,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫീനിക്സ് സ്മാർട്ട് 4: വില വെറും 6,999

തിങ്കള്‍, 9 നവം‌ബര്‍ 2020 (15:11 IST)
ഇന്ത്യൻ വിപണിയിൽ മറ്റൊരു എൻട്രി ലെവൽ ബഡ്ജറ്റ് സ്മാർട്ട്ഫോൺ അവതരിപീച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫീനിക്സ്. ഇൻഫിനിക്സ് സ്മാർട്ട് 4 എന്ന മോഡലിനെയാണ് പുറത്തിറക്കിയിയ്ക്കുന്നത് ഫീച്ചർഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിയ്ക്കുന്ന ഈ സ്മർട്ട്ഫോൺ 2 ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിലാണ് എത്തിയിയ്ക്കിന്നത് 3 ജിബി റാം പതിപ്പിപ്പിന് ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് എന്നാണ് പേര്. മറ്റു ഫീച്ചറുകളിൽ മാറ്റമില്ല. 
 
ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ ലഭ്യമാണ്. 6.82 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. 13 മെഗാാപിക്സൽ പ്രൈമറി സെൻസറും മറ്റൊരു ഡെപ്ത് സെൻസറും അടങ്ങുന്നതാണ് റിയർ ക്യാമറ. 8 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിരിയ്ക്കുന്നു. മീഡിയടെക്കിന്റെ ക്വാഡ് കോർ ഹീലിയോ A22 പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍