Cabinet Meeting Decisions 04-03-2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അഭിറാം മനോഹർ

ചൊവ്വ, 4 മാര്‍ച്ച് 2025 (18:51 IST)
നിയമനം
 
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടെക്‌സ്‌റ്റൈയില്‍ ഫെഡറേഷന്‍ ലിമിറ്റഡ് (ടെക്‌സ്‌ഫെഡ്) ല്‍ മാനേജിംഗ് ഡയറക്ടറായി എബി തോമസിനെ നിയമിക്കും. 
 
സേവന കാലാവധി ദീര്‍ഘിപ്പിച്ചു
 
ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും മാനേജിംഗ് ഡയറക്ടറായുമുള്ള ജോണ്‍ സെബാസ്റ്റ്യന്റെ സേവന കാലാവധി 06.06.2024 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചു.
 
കരട് ബില്‍ അംഗീകരിച്ചു
 
1961-ലെ 'ദി കേരള നോണ്‍ ട്രേഡിങ് കമ്പനീസ് ആക്ട്' ഭേദഗതി ചെയ്യുന്നതിനായുള്ള 'കമ്പനീസ് ആക്ട് (ഭേദഗതി) കരട് ബില്‍ കേരളാ നോണ്‍ട്രേഡിംഗ് -2025' ന്  മന്ത്രിസഭായോ?ഗം അംഗീകാരം നല്‍കി. 
 
1961-ലെ കേരള നോണ്‍ ട്രേഡിംഗ് കമ്പനീസ് ആക്ടിന്റെ പട്ടികയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിട്ടാണ് കമ്പനീസ് ആക്ട് കേരളത്തില്‍ നോണ്‍ ട്രേഡിംഗ് കമ്പനികള്‍ക്ക് ബാധകമാകുന്നത്. എന്നാല്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ റീജിയണല്‍ ഡയറക്ടര്‍  പദവി ഇല്ലാത്തതിനാല്‍ നിലവില്‍ ആക്ട് അധികാരപ്പെടുത്തിയിട്ടുള്ള അപ്പില്‍ അധികാരി കേരളത്തിലെ നോണ്‍ ട്രേഡിംഗ് കമ്പനികളില്‍ ഇല്ല. അതുകൊണ്ട്  2013ലെ കമ്പനീസ് ആക്ടിലെ റീജിയണല്‍ ഡയറക്ടര്‍ എന്ന അപ്പീല്‍ അധികാരിക്ക് പകരം ജോയ്ന്റ്  ഇന്‍സ്‌പെക്ടര്‍  ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ എന്ന ഉദ്യോഗസ്ഥനെ അപ്പീല്‍ അധികാരിയായി നിയമിക്കുന്നത് സംബന്ധിച്ചാണ് ഭേദഗതി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍