കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

എ കെ ജെ അയ്യർ

വെള്ളി, 24 ജനുവരി 2025 (19:27 IST)
എറണാകുളം: കോണ്‍ട്രാക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങവേ സീനിയര്‍ പോലീസ് ഓഫീസര്‍ വിജിലസ് പിടിയിലായി. മുളവുകാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസറായ അനൂപാണ് കാക്കനാട്ട് വച്ച് വിജിലന്‍സിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്.
 
ആലുവായില്‍ അനധികൃതമായി മണ്ണ് കടത്തിയതിനു കോണ്‍ട്രാക്ടറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പണം നല്‍കി കോണ്‍ട്രാക്ടര്‍ സംഭവത്തില്‍ നിന്ന് തലയൂരിയെങ്കിലും നീനിയര്‍ പോലീസ് ഓഫീസര്‍ കോണ്‍ട്രാക്ടറെ ശല്യപ്പെടുത്തി പല തവണ വീണ്ടും വീണ്ടും പണം വാങ്ങി. സഹികെട്ട കോണ്‍ട്രാക്ടര്‍ പിന്നീട് വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.  കാക്കനാട്ട് വാഹനത്തില്‍ വച്ച് പണം കൈമാറുന്നതിനിടെ വിജിലന്‍സ് പോലീസ് ഓഫീസറെ കൈയോടെ പിടികൂടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍