മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കുല്ലി സ്വദേശി രാധയാണ് മരിച്ചത്. രാവിലെ കാപ്പികുരു പറിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കാടിനുള്ളില്‍ നിന്നാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ് ഇവര്‍.