തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 ജനുവരി 2025 (15:43 IST)
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിച്ച ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ്, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
 
പട്ടികജാതി / പട്ടികവര്‍ഗ്ഗ /മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. പ്രസ്തുത കാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
 
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www.captkerala.com, ഫോണ്‍: 0471-2474720, 0471-2467728.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍