ബ്ലോഗർ റിഫ മെഹ്നുവിന്റെ മരണം: ഭർത്താവിനെതിരെ കേസ്

Webdunia
വെള്ളി, 29 ഏപ്രില്‍ 2022 (15:16 IST)
ബ്ലോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കാക്കൂർ പോലീസ് കേസെടുത്തിരിക്കുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് റിഫയുടെ മാതാപിതാക്കള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ദുബായിലെ ഫ്‌ളാറ്റില്‍ മാര്‍ച്ച് ഒന്നിനാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
യൂട്യൂബിലെ ലൈക്കിന്റെയും സബ്സ്‌ക്രിബ്ഷന്റെയും പേരില്‍ മെഹ്‌നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫിനാണ് കേസിന്റെ അന്വേഷണ ചുമതല.
 
മൂന്ന് വര്‍ഷം മുമ്പാണ് റിഫയും മെഹ്നാസും വിവാഹിതരായത്. ഇരുവരും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ജോലിക്കാര്യത്തിനായി ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. റിഫക്കും മെഹ്നാസിനും രണ്ടു വയസ്സുള്ള ഒരു മകനുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article