കറാച്ചി സർവകലാശാലയിൽ സ്ഫോടനം: 3 ചൈനക്കാരടക്കം 4 മരണം, ഉത്തരവാദിത്വം ബിഎൽഎ ഏറ്റെടുത്തു

ചൊവ്വ, 26 ഏപ്രില്‍ 2022 (20:28 IST)
പാകിസ്ഥാനിലെ കറാച്ചി സർവകലാശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 3 ചൈനീസ് പൗരന്മാരുൾപ്പടെ നാല് പേർ കൊല്ലപ്പെട്ടു.കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
 
കറാച്ചി സര്‍വകലാശാലയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സർവകലാശാലയിലേക്ക് അധ്യാപകരെയും കൊണ്ട് പോകുന്ന വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.വാനില്‍ ഏഴോ എട്ടോ പേര്‍ ഉണ്ടായിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ (ബിഎല്‍എ) മജീദ് വിഭാഗം ഏറ്റെടുത്തു. സർവകലാശാല വളപ്പിൽ വനിതാ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബിഎല്‍എ വക്താവ് പറഞ്ഞു. വനിതാ ചാവേറിന്റെ ചിത്രവും ബിഎല്‍എ വക്താവ് പുറത്തുവിട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍