1952ൽ ചെന്നൈയിൽ ജനിച്ച സലീം ഘൗസ് 1987ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്‌ത സുഭഹ് എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 1989ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത വെട്രിവിഴ എന്ന ചിത്രത്തിൽ കമലഹാസന്റെ വില്ലനായി സിനിമയിലെത്തി. 1990ൽ ഭരതൻ സംവിധാനം ചെയ്‌ത താഴ്‌വാരം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു.
1997ൽ കൊയ്‌ല എന്ന ചിത്രത്തിൽ ഷാറൂഖ് ഖാനോടൊപ്പം ബോളിവുഡിലും അഭിനയിച്ചു. വിജയ് ചിത്രമായ വേട്ടൈക്കാരനിലെ വില്ലൻ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലായി മുപ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.