ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപി? അഭ്യൂഹങ്ങള്‍

Webdunia
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (08:07 IST)
സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സുരേഷ് ഗോപിയെ അധ്യക്ഷനാക്കിയാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ബലം പകരുമെന്ന് ചില നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് അഭിപ്രായപ്പെട്ടു. കേന്ദ്രനേതൃത്വത്തിനും സുരേഷ് ഗോപി സ്വീകാര്യനാണ്. ബൂത്തുതലം മുതല്‍ അഴിച്ചുപണിയാന്‍ ബിജെപി സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 
 
അതേസമയം, സുരേഷ് ഗോപി അധ്യക്ഷനാകുമെന്ന വാര്‍ത്തകളെ നിലവിലെ അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തള്ളി. സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷനാകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും താന്‍ അധ്യക്ഷപദം ഏറ്റെടുത്തകാലം മുതല്‍ മാധ്യമങ്ങള്‍ തന്നെ മാറ്റാന്‍ തുടങ്ങിയതാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. 
 
കെ.സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് സുരേന്ദ്രന്‍ മാറണമെന്ന ആവശ്യം സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ശക്തമായത്. കേന്ദ്ര നേതൃത്വത്തോട് സംസ്ഥാന നേതാക്കള്‍ സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article