ലൗ ജിഹാദ് ഉണ്ടെന്ന് സമ്മതിക്കാൻ എന്തുകൊണ്ടാണ് സിപിഎം പരസ്യമായി തയ്യാറാവാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കലാലയങ്ങളിൽ യുവതികളെ വശംവദകളാക്കി മതപരിവർത്തനത്തിന് ശ്രമം നടക്കുന്നുവെന്ന് വരെ പറഞ്ഞുവെക്കുന്ന സിപിഎം, ഇതുതന്നെയാണ് ഞങ്ങൾ വർഷങ്ങളായി പറയുന്ന ലൗവ് ജിഹാദെന്ന് തുറന്ന് സമ്മതിക്കാൻ എന്തിനാണ് മടിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പാലാ ബിഷപ്പ് ഇക്കാര്യം പറഞ്ഞപ്പോൾ സിപിഎം എടുത്ത നിലപാട് എല്ലാവരും കണ്ടതാണ്. പത്ത് വർഷത്തിലധികമായി ഭീകരവാദ ശക്തികൾ ലവ് ജിഹാദിനെ ഉപയോഗിച്ച് മതം മാറ്റുന്നുവെന്ന് പറഞ്ഞപ്പോൾ അതിനെതിരായ നയമാണ് സിപിഎം സ്വീകരിച്ചത്. സിപിഎം റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തിയെങ്കിൽ അത് തന്നെയാണ് ലവ് ജിഹാദെന്ന് തുറന്ന് സമ്മതിക്കാൻ അവർ തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.