20വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ ഭിക്ഷാടന മാഫിയയില്‍ നിന്ന് മോചിപ്പിച്ച ഇന്ന് നാലുവയസുകാരിയുടെ അമ്മകൂടിയായ ശ്രീദേവിയെ കാണാന്‍ മധുരവുമായി സുരേഷ്‌ഗോപി എത്തി. പാലക്കാട് കാവിശേരിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. സുരേഷ് ഗോപിയെ കണ്ടപ്പോള്‍ ശ്രീദേവി വിതുമ്പി കരഞ്ഞു. 23വര്‍ഷങ്ങള്‍ക്കുമുന്‍പ് ജനസേവ ശിശുഭവനില്‍ വച്ചാണ് ശ്രീദേവിയെ സുരേഷ്‌ഗോപി കാണുന്നത്.