അക്രമസമരം കേരളത്തെ കുരുതിക്കളമാക്കാനുള്ള യു‌ഡിഎഫ്- ബിജെപി ഗൂഡാലോചനയെന്ന് എൽഡിഎഫ്

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (17:48 IST)
മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിനെ അപലപിച്ച് ഇടതുമുന്നണി. അക്രമസമരത്തിലൂടെ കേരളത്തെ കുരുതിക്കളമാക്കാനുള്ള യുഡിഎഫ്- ബിജെപി ഗൂഡാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.
 
കേരളത്തിൽ യുഡിഎഫും ബിജെപിയും ചേർന്ന് സംഘർഷം സൃഷ്‌ടിച്ച് കലാപം പടർത്താൻ ശ്രമിച്ചതിന്റെ തെളിവാണ് അക്രമസമരം. മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരെ കള്ളക്കഥകൾ ചമച്ച് വ്യക്തിഹത്യ നടത്തുകയാണ് ചെയ്യുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. മന്ത്രി കെ‌ടി ജലീൽ കുറ്റക്കാരനാണെന്ന് ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ല. സംഘപരിവാർ സംഘടനകൾ അദ്ദേഹത്തെ വേട്ടയാടുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണ് യുഡിഎഫ് നേതൃത്വം അതിന് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നതെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article