റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ജനുവരി 2025 (19:27 IST)
binil
റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു. യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റത്തിന് പിന്നാലെയാണ് ബിനിലിന്റെ മരണവാര്‍ത്ത വരുന്നത്. കുട്ടനെല്ലൂര്‍ സ്വദേശികളായ ബാബുവിന്റെയും ലൈസയുടെ മകനാണ് ബിനില്‍. ബന്ധുകൂടിയായ ജെയിനിനൊപ്പമാണ് ബിനില്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ടത്.
 
രണ്ടുപേരെയും നാട്ടിലെത്തിക്കുന്ന ശ്രമിക്കുന്നതിനിടയിലാണ് മരണവാര്‍ത്ത വരുന്നത്. ഇരുവരെയും പറ്റിച്ചാണ് റഷ്യയില്‍ എത്തിച്ചത്. ഏപ്രില്‍ നാലിനായിരുന്നു ബന്ധു വഴി ഇരുവരും റഷ്യയില്‍ എത്തുന്നത്. പോളണ്ടില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞായിരുന്നു ഇരുവരെയും യാത്രയ്ക്ക് ഒരുക്കിയത്. എന്നാല്‍ വിസയുടെ അന്തിമ നടപടികള്‍ പൂര്‍ത്തിയായപ്പോഴാണ് ജോലി റഷ്യയിലാണെന്ന് അറിഞ്ഞത്. ബിനിലിന് നാലുമാസം പ്രായമുള്ള മകനുണ്ട്. മകനെ ബിനില്‍ കണ്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article