നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം. ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും നെയ്യാറ്റിന്‍കര ആറാം മൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിയുമായി വന്നിരിക്കുന്നതെന്നും ബന്ധുക്കള്‍ക്കാര്‍ക്കും തന്നെ പരാതിയില്ലെന്നും സുലോചന പറയുന്നു. ഭര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ലെന്നും എഴുന്നേറ്റ് നടക്കുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ രാജസേനനും പ്രതികരിച്ചു.