കേരളത്തിലെ രണ്ടാം വന്ദേ ഭാരതിലും കോച്ചുകളുടെ എണ്ണം കൂട്ടുന്നു, എട്ടിൽ നിന്ന് 16 ആക്കും, 512 സീറ്റുകളുടെ വർധനവ്

അഭിറാം മനോഹർ

തിങ്കള്‍, 13 ജനുവരി 2025 (11:16 IST)
കേരളത്തിലെ രണ്ടാം വന്ദേഭാരതിലും കോച്ചുകളുടെ എണ്ണം കൂട്ടുന്നു. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം- മംഗളുരു- തിരുവനന്തപുരം വണ്ടി(20631/20632) 16 കോച്ചാക്കാനാണ് തീരുമാനം. നിലവില്‍ ഇത് 8 കോച്ചുകള്‍ മാത്രമാണ്. 512 സീറ്റുകള്‍ വര്‍ധിച്ച് ഇനി 1024 സീറ്റുകള്‍ വന്ദേഭാരതില്‍ ഉണ്ടാകും.കോച്ചുകളുടെ എണ്ണം കൂട്ടി വന്ദേഭാരത് എന്ന് മുതല്‍ ഓടുമെന്നത് തീരുമാനിച്ചിട്ടില്ല. സര്‍വീസിന് ലഭിക്കുന്ന ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേയുടെ നീക്കം.
 
നേരത്തെ തിരുവനന്തപുരം- കാസര്‍കോട്(20634/20633) 16 കോച്ചില്‍ നിന്നും 20 കോച്ചാക്കി വര്‍ധിപ്പിച്ചിരുന്നു. ആദ്യയാത്രയില്‍ തന്നെ 100 ശതമാനം ബുക്കിങ്ങും ലഭിച്ചു. ഇതിന് പിന്നാലെയാണ് കേരളത്തിലെ രണ്ടാം വന്ദേഭാരതിലെയും കോച്ചുകള്‍ വര്‍ധിപ്പിക്കുന്നത്. ഇന്ത്യയില്‍ 8 കോച്ചുള്ള 38 വന്ദേഭാരതുകളില്‍ പകുതി സീറ്റിലധികം ഒഴിഞ്ഞുകിടക്കുമ്പോഴാണ് തിരുവനന്തപുരം- മംഗളുരു വണ്ടി നിറഞ്ഞോടുന്നത്. ഇന്ത്യയിലെ 59 വന്ദേഭാരത് സര്‍വീസുകളില്‍ 17 എണ്ണം മാത്രമാണ് നിറഞ്ഞോടുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍