തീ പടർന്ന് കാട്ടുതീയാകുമോ? ബോളിവുഡിലും ഷോകൾ ഉയർത്തി മാർക്കോ, കളക്ഷൻ കുതിക്കുന്നു

അഭിറാം മനോഹർ

വെള്ളി, 27 ഡിസം‌ബര്‍ 2024 (17:27 IST)
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ സിനിമയ്ക്ക് കേരളത്തിന് പുറത്ത് സ്വീകാര്യത വര്‍ധിക്കുന്നു. മലയാളത്തില്‍ തിയേറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ച് മുന്നേറുന്ന സിനിമയ്ക്ക് ഹിന്ദിയില്‍ തുടക്കത്തില്‍ വളരെ കുറച്ച് സ്‌ക്രീനുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. റിലീസ് ചെയ്ത ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 50 കോടിയിലെത്തിയ സിനിമയ്ക്ക് ദിവസം കൂടും തോറും സ്വീകാര്യത കൂടുകയാണ്.
 
വയലന്‍സിന്റെ അതിപ്രസരമുണ്ടെന്ന വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും യുവാക്കളടക്കം വലിയ നിരയാണ് സിനിമ ഏറ്റെടുത്തിരിക്കുന്നത്. തെലുങ്കില്‍ ജനുവരി ഒന്നാം തീയ്യതി മുതലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. തമിഴില്‍ തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചതെങ്കിലും ഹിന്ദി പതിപ്പിന് ദിവസം കൂടും തോറും സ്‌ക്രീനുകള്‍ കൂടുന്ന കാഴ്ചയാണ് ഉത്തരേന്ത്യയില്‍ സംഭവിക്കുന്നത്. ആനിമലിനേക്കാളും കില്ലിനേക്കാളും വയലന്‍സ് ഉള്ള സിനിമ എന്ന ലേബല്‍ തന്നെയാണ് ബോളിവുഡ് മാര്‍ക്കറ്റിലും സിനിമയുടെ സ്വീകാര്യതയ്ക്ക് പിന്നില്‍. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍