മാർക്കോ സിനിമയുടെ വ്യാജപതിപ്പ് ആലുവാ സ്വദേശി അറസ്റ്റിൽ

എ കെ ജെ അയ്യർ

വെള്ളി, 27 ഡിസം‌ബര്‍ 2024 (15:22 IST)
എറണാകുളം : ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പു പുറത്തുന്ന സംഭവവുമായി ബന്ധപ്പെട്ട് ആലുവാ സ്വദേശിയായ യുവാവിനെ എറണാകുളം സൈബര്‍ സെല്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.  ആലുവാ സ്വദേശി അക്വിബ് ഹനാല്‍ എന്ന 21 കാരനെ ആലുവായില്‍ നിന്നാണ് പിടികൂടിയത്.
 
ഇന്‍സ്റ്റാഗ്രാം വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് പ്രൈവറ്റായി സന്ദേശം അയച്ചാല്‍ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചു തരാമെന്ന് ആയിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ യുവാവ് പോസ്റ്റ് ചെയ്തിരുന്നത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നു എന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പോലീസ് യുവാവിന്റെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവിനെ പിടി കൂടിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കുകയായിരുന്നു. മുമ്പ് കൊച്ചി സൈബര്‍ പോലീസായിരുന്നു എ.ആര്‍.എം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ചപ്പോള്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍