മാർക്കോയുടെ വ്യാജ പതിപ്പ് പുറത്ത്, കേസെടുത്ത് സൈബർ പോലീസ്

അഭിറാം മനോഹർ

വ്യാഴം, 26 ഡിസം‌ബര്‍ 2024 (17:29 IST)
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഏറ്റവും പുതിയ സിനിമയായ മാര്‍ക്കോയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി സിനിമയുടെ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നുവെന്ന നിര്‍മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
 
സിനിമാട്ടോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരണമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പോലീസിന് കൈമാറ്റം ചെയ്തിട്ടുണ്ട്. സിനിമയുടെ ലിങ്കുകള്‍ എവിടെ നിന്നാണ് പ്രചരിക്കുന്നതെന്ന് ഉടന്‍ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു. ലിങ്കുകള്‍ പ്രചരിപ്പിക്കുന്നതും ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നുണ്ട്. അതേസമയം സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സിനിമ ബോക്‌സോഫീസില്‍ നിന്നും 50 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. കേരളത്തിന് പുറത്തും വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍