എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, 71,831 പേർക്ക് ഫുൾ എ പ്ലസ്, വിജയശതമാനം 99.69

അഭിറാം മനോഹർ

ബുധന്‍, 8 മെയ് 2024 (15:43 IST)
എസ്എസ്എല്‍സി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത് ഇതില്‍ 4,25,563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 99.70 ആയിരുന്നു.
 
71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസുണ്ട്. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ്. 99.92%. മലപ്പുറം വിദ്യഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസുള്ളത്. 99.08% വിജയമുള്ള തിരുവനന്തപുരത്താണ് കുറഞ്ഞ വിജയശതമാനം. 4934 പേര്‍ മലപ്പുറത്ത് മുഴുവന്‍ എപ്ലസ് നേടി.വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്. 100% വിജയം. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍