പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ജനുവരി 2025 (19:04 IST)
പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു. എംഎല്‍എ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്ന് രാവിലെയാണ് സ്പീക്കര്‍ക്ക് തന്റെ രാജിക്കത്ത് പിവി അന്‍വര്‍ നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയായ മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ രാജിക്കത്ത് നല്‍കിയതെന്ന് പിവി അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
 
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. അതേസമയം ഉപതിരഞ്ഞെടുപ്പ് വരുന്ന നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി വി അന്‍വര്‍ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article