പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗീതാകുമാരിയമ്മ മകന്‍ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. യാത്രാമധ്യേ മഴപെയ്തപ്പോള്‍ കുടനിവര്‍ത്തി. ഈസമയം എതിര്‍ദിശയില്‍ വാന്‍ കടന്നുപോയപ്പോഴുണ്ടായ കാറ്റില്‍പ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു. ഗീതാകുമാരിയുടെ തല റോഡില്‍ ഇടിക്കുകയായിരുന്നു. ഈ ആഘാതത്തിലാണ് മരണം.
പരുക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ മകന്‍ പല വാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിര്‍ത്തിയില്ല. പിന്നീടെത്തിയ കാറില്‍ എഴുകോണ്‍ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.