ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ആശുപത്രിയില്‍, ആരോഗ്യം മോശമെന്ന് താരം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ജൂണ്‍ 2023 (08:24 IST)
നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രിയില്‍. എച്ച്1എന്‍1 പനിയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഫോട്ടോ ഭാഗ്യലക്ഷ്മിതന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 
 
വളരെ ക്ഷീണിതയായ അവസ്ഥയിലാണ് ചിത്രത്തില്‍ ഭാഗ്യലക്ഷ്മിയുള്ളത്. ആരോഗ്യം മോശമാണെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ഭാഗ്യലക്ഷ്മി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article