വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരീപാടിക്കിടെ അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതില്‍ തൊപ്പിയെന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാലിനെതിരെ പോലീസ് കേസെടുത്തു. വളാഞ്ചേരിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് തൊപ്പി അശ്ലീലപദപ്രയോഗം നടത്തിയത്. ഗതാഗതം തടസ്സപ്പെടുത്തിയതില്‍ തൊപ്പിക്കെതിരെയും വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്.
ആറ് ലക്ഷത്തോളം സബ്‌സ്ക്രൈബേഴ്സ് ആണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യൂട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യൂട്യൂബ് ചാനലിനും ഇയാള്‍ക്കും കുട്ടികള്‍ക്കിടയിലാണ് ആരാധകര്‍ കൂടുതലുള്ളത്. ഗെയിമിങ് പ്ലാറ്റോമിലൂടെ ശ്രദ്ധിക്കപ്പെട്ട തൊപ്പി സമൂഹമാധ്യമങ്ങളില്‍ നിരന്തരം സഭ്യതയില്ലാത്തതും ടോക്‌സിക്കായ ഉള്ളടക്കങ്ങളും അവതരിപ്പിക്കുന്ന യൂട്യൂബറാണ്. ഇയാളുടെ കണ്ടന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.