വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന് രണ്ടാം ജന്മം നല്‍കി എംഎ യൂസഫലി

ശ്രീനു എസ്
വ്യാഴം, 3 ജൂണ്‍ 2021 (14:53 IST)
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന് രണ്ടാം ജന്മം നല്‍കി ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്റെ വധശിക്ഷയാണ് യൂസഫലിയുടെ ഇടപെടലിലൂടെ ഒഴിവായത്. 
 
അബുദാബിയില്‍ മുസഫയില്‍ വച്ച് ബെക്‌സ് കൃഷ്ണന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിക്കുകയും രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് നരഹത്യക്ക് കേസെടുക്കുകയും 2013ല്‍ യുഎഇ സുപ്രീംകോടതി ബെക്‌സ് കൃഷ്ണന് വധശിക്ഷ വിധിക്കുകയായിരുന്നു. 
 
സംഭവത്തില്‍ കുട്ടിയുടെ കുടുംബവുമായി യൂസഫലി  ചര്‍ച്ചനടത്തുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്ത അടിസ്ഥാനത്തില്‍ ശിക്ഷ റദ്ദ് ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article