ബാര്‍കോഴ ക്കേസില്‍ ബിജുരമേശ് ആദായനികുതി വകുപ്പിന് ഇന്ന് രേഖകള്‍ കൈമാറും. ബാര്‍കോഴ ആരോപണവിഷയത്തില്‍ പ്രാഥമികാന്വേഷണം നടത്തുന്ന ആദായ നികുതി വകുപ്പ് അന്വേഷണസംഘം ബിജു രമേശിനോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ശബ്ദരേഖകളും അനുബന്ധതെളിവുകളും മുദ്രവച്ചകവറില്‍ നല്‍കാനാണ് ആവശൃപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജു രേഖകള്‍ ഹാജരാക്കുന്നത്. തിരുവനന്തപുരം ആദായനുകുതിവകുപ്പോഫീല്‍ ദൂതന്‍ മുഖേനെ ബിജു തെളിവുകള്‍ ആദായനികുതി വകുപ്പിന് കൈമാറും.
വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്‍ട് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും ബിജുവില്‍ നിന്നും വൈകാതെ മൊഴി രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കോഴ വിവാദത്തില്‍ വിജിലന്‍സിനുമുന്നില്‍ മൊഴി നല്‍കാനുള്ള സമയം ബാറുടമകള്‍ നീട്ടി ചോദിച്ചു. ഹൈക്കോടതിയില്‍ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ് കുമാറുണ്ണി, വൈസ് പ്രസിഡന്റ് കൃഷ്ണ ദാസ് എന്നിവരാണ് സമയം നീട്ടി ചോദിച്ചത്.
ബാര്‍കോഴ ക്കേസില്‍ പ്പെട്ട മന്ത്രി മാണിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷയുവജനസംഘടനകള്‍ മാണിയുടെ ഔദ്യോഗിക വസതിയിലേക്കും സെക്രട്ടറിയേറ്റിലേക്കും ഇന്ന് മാര്‍ച്ച് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐ , എഐവൈഎഫ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.