തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉപ്പേരിക്ക് റെക്കോര്‍ഡ് വില. 300 മുതല്‍ 350 രൂപാവരെയാണ് ഒരു കിലോ ചിപ്‌സിന്റെ വില. ഏത്താക്കായുടെ വിലയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ദ്ധനയാണ് ചിപ്‌സിന്റെ വില കുതിച്ചുയരാന്‍ കാരണമായത്.
ഏത്തയ്‌ക്കായുടെ വില 45 രൂപയില്‍ നിന്ന് 65 രൂപയിലെത്തി. തമിഴ്‌നാട്ടില്‍ നിന്ന് ഏത്തയ്‌ക്ക വരാത്തതാണ് വില കുതിച്ചുയരുന്നതിന് കാരണമായത്. നേരത്തെ ഏത്തക്കായ്‌ക്ക് വില ഇല്ലാതിരുന്നതും കൃഷി നാശവുമാണ് ഏത്തക്കായ്‌ക്ക് വില കൂടാന്‍ വഴിയൊരുക്കി.
അതേസമയം, ഓണം നാളുകളില്‍ ഉപ്പേരിക്ക് ഇതിലും വില വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പഴം ചിപ്‌സിന് പലയിടത്തും കിലോയ്‌ക്ക് 350 രൂപ ഈടാക്കുന്നുണ്ട്.