പെരുമ്പാവൂര്‍ വെങ്ങോലയില്‍ എ.ടി.എം കവര്‍ച്ചാശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് സംഭവം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം ഉണ്ടായത്. എടിഎമ്മിന്റെ താഴത്തെ പാളി പൂർണമായും തകർത്ത നിലയിലാണ്. എന്നാല്‍, പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
എടിഎം കുത്തിപ്പൊളിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ അലാറം മുഴങ്ങി. തുടര്‍ന്ന് ബാങ്ക് അധികൃതരും മറ്റും സ്ഥലത്തെത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. ബാങ്ക് ജീവനക്കാര്‍ അറിയിച്ചത്തിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാ ക്യാമറകൾ ഒന്നും തകർക്കപ്പെട്ട നിലയിലല്ല. അതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്.