പമ്പാ തീരത്ത് സൈന്യം രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കും

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (15:26 IST)
പമ്പയിൽ സെപ്‌തംബര്‍ പതിനഞ്ചിന് മുമ്പ് രണ്ട് പാലങ്ങൾ സൈന്യം നിർമിക്കും. ഒന്ന് ബെയ്‌ലി പാലവും മറ്റൊന്ന് നടപ്പാലവുമായിരിക്കും. സൈന്യം പണിയുന്ന ഈ പാലത്തിനായി പമ്പയില്‍ സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി. പന്ത്രണ്ട് മീറ്റര്‍ വീതിയുള്ള വാഹനം പോകാനുള്ള പാലമായിരിക്കും പണിയുക.

സൈനീക ആസ്ഥാനവുമായും കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായും ചര്‍ച്ച നടത്താന്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചുമതലപ്പെടുത്തി. അതേസമയം, പമ്പാതീരത്ത് ഇനി കോൺക്രീറ്റ് കെട്ടടങ്ങൾ പണിയാൻ അനുവദിക്കില്ലെന്നും തീരുമാനമെടുത്തു.

പ്രളയത്തില്‍ തകര്‍ന്ന രണ്ട് പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സൈന്യത്തെ ഏല്‍പ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഭക്തരെ കടത്തിവിടുന്നതിനായി മണ്ണു നീക്കി പാലം പണി ആരംഭിക്കും. താൽക്കാലിക ശുചിമുറികൾ പമ്പയിൽ പണിയാനും തീരുമാനമായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article