അരിമ്പൂര്‍ പരയ്ക്കാട് ക്ഷേത്രക്കുളത്തില്‍ 13 കാരന്‍ മുങ്ങിമരിച്ചു

Webdunia
ചൊവ്വ, 30 മെയ് 2023 (15:59 IST)
തൃശൂര്‍ അരിമ്പൂര്‍ പരയ്ക്കാട് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരണം. മനക്കൊടി ശങ്കരയ്ക്കല്‍ പ്രതീഷിന്റെ മകന്‍ അക്ഷയ് പ്രതീഷ് (13 വയസ്) ആണ് മരിച്ചത്. പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിലാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം നീന്താന്‍ ഇറങ്ങിയതാണ് പ്രതീഷ്. ചേറില്‍ മുങ്ങിത്താഴ്ന്ന നിലയിലാണ് കുട്ടിയെ പുറത്തേക്ക് എടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article