മാസം തോറും ഇനി സര്‍ചാര്‍ജ്; ജൂണ്‍ മുതല്‍ കറന്റ് ബില്‍ കൂടും

ചൊവ്വ, 30 മെയ് 2023 (11:21 IST)
വൈദ്യുതിക്ക് മാസം തോറും സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ്. റെഗുലേറ്ററി കമ്മിഷന്‍ ഇക്കാര്യത്തില്‍ ബോര്‍ഡിന് അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഇതിനുള്ള ചട്ടങ്ങള്‍ കമ്മിഷന്‍ അന്തിമമാക്കി. ജൂണ്‍ ഒന്നിന് നിലവില്‍ വരും. 
 
യൂണിറ്റിന് പരമാവധി 10 പൈസ ബോര്‍ഡിന് ഈടാക്കാം. കരടു ചട്ടങ്ങളില്‍ 20 പൈസയാണ് നിര്‍ദേശിച്ചത്. ബോര്‍ഡ് 40 പൈസയാണ് ആവശ്യപ്പെട്ടത്. ഇതാണ് കമ്മിഷന്‍ 10 പൈസയായി നിജപ്പെടുത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍