വൈദ്യുതബിൽ ഇനി കുതിക്കും, മാസംതോറും സർചാർജിന് അനുമതി

ചൊവ്വ, 30 മെയ് 2023 (15:07 IST)
വൈദ്യുതിക്ക് മാസംതോറും സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുത ബോര്‍ഡിന് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച്ചാണ് ഇതിനുള്ള ചട്ടങ്ങള്‍ കമ്മീഷന്‍ അന്തിമമാക്കിയിരിക്കുന്നത്. യൂണിറ്റിന് 10 പൈസയാണ് ബോര്‍ഡിന് ഈടാക്കാനാവുന്നത്.
 
40 പൈസ ഇത്തരത്തില്‍ ഈടാക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതാണ് 10 പൈസയാക്കി പരിമിതപ്പെടുത്തിയത്. ജൂണ്‍ ഒന്നിന് ചട്ടം നിലവില്‍ വരും. വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് മൂലമുള്ള അധികചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുക. നിലവില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടശേഷമാകും കമ്മീഷന്‍ സര്‍ചാര്‍ജ് തീരുമാനിക്കുക. ജൂണ്‍ ഒന്ന് മുതല്‍ 10 പൈസയില്‍ കൂടാത്ത സര്‍ചാര്‍ജ് മാസം തോറും ഈടാക്കാന്‍ ബോര്‍ഡിന് സ്വമേധയാ തീരുമാനിക്കാം. ഇതല്ലാതെ ജൂണ്‍ പകുതിയോടെ വൈദ്യുതിനിരക്ക് യൂണിറ്റിന് 41 പൈസ കൂട്ടണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനപ്പെടുത്തിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍