നടി അമല പോളിന്റെ അച്ഛൻ അന്തരിച്ചു; സംസ്കാരം ഇന്ന് കൊച്ചിയിൽ

റെയ്‌നാ തോമസ്
ബുധന്‍, 22 ജനുവരി 2020 (08:57 IST)
ചലച്ചിത്ര നടി അമല പോളിന്റെ പിതാവ് പോൾ വർഗ്ഗീസ് അന്തരിച്ചു. 61 വയസായിരുന്നു. പോൾ വർഗീസിന്റെ സംസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിൽ കൊച്ചിയിൽ നടക്കും.
 
ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടിയുടെ താരത്തിന്റെ പിതാവിന്റെ വിയോഗ വാർത്ത പുറത്തറിയുന്നത്. വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
 
കൊച്ചി കുറുപ്പംപടിയിലെ സെന്റ് പീറ്റർ ആൻഡ് സെൻറ് പോൾ കത്തോലിക്കാ പള്ളിയിൽ നടക്കും. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോൾ മകനാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article