കൊറോണ വൈറസ്: ദക്ഷിണകൊറിയയിലും രോഗം

അഭിറാം മനോഹർ

ചൊവ്വ, 21 ജനുവരി 2020 (19:12 IST)
ചൈനയേയും ഏഷ്യൻ രാജ്യങ്ങളെയും ഭീതിയിലാഴ്ത്തികൊണ്ട് നിഗൂഢ വൈറസായ കൊറോണ മൂലമുള്ള ശ്വാസകോശരോഗം ബാധിച്ച് ഒരാൾ കൂടെ മരിച്ചതായി റിപ്പോർട്ട്. ഇതോടെ ചൈനയിൽ കൊറോണബാധ മൂലം മരിച്ചവരുടെ എണ്ണം മൂന്നായി വർധിച്ചു. കൂടാതെ രോഗം ചൈനക്ക് പുറത്ത് ജപ്പാനിലും തായ്‌ലൻഡിനും പുറമെ ദക്ഷിണകൊറിയയിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുണ്ട്.
 
ചൈനയിൽ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് കൊറിയയിൽ എത്തിയ യുവതിയെയാണ് കൊറോണ ബാധിച്ചതായി സ്തിരീകരിച്ചത്. ഇതോടെ രോഗം സ്തിരീകരിച്ചവരുടെ എണ്ണം 220 പേരായി ഉയർന്നു. ചൈനയിൽ ഈയാഴ്ചയൊടുവിൽ പുതുവർഷ അവധി തുടങ്ങുകയാണ് നിരവധി പേർ യാത്രച്ചെയ്യുന്ന ഈ കാലയളവിൽ രോഗം കൂടുതൽ ആളുകളിലേക്ക് പടരുമെന്ന ആശങ്കയിലാണ് ചൈന. രോഗഭീതിയെ തുടർന്ന് വുഹാനിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന 500 ഇന്ത്യൻ വിദ്യാർഥികളിൽ ഭൂരിഭാഗവും അവധി പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിയതായും വിവരമുണ്ട്.
 
ചൈനയിലെ വുഹാനാണ് പ്രഭവകേന്ദ്രമെന്ന് മനസ്സിലാക്കിയിട്ടുണ്ടെങ്കിലും എവിടെനിന്നാണ് രോഗബാധ ആരംഭിച്ചതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല. വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരുന്നതായും കണ്ടെത്തിയിട്ടില്ല. മറ്റു ജീവികൾ വഴി രോഗം പടർന്നിരിക്കാമെന്നാണ് റിപ്പോർട്ടുകൾ വഴിയുള്ള സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍