' കേസിനെ കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല, അത് കോടതിയുടെ കൈയില്‍ ഇരിക്കുന്ന കാര്യമായ കാരണം. ഒരുപാട് ആള്‍ക്കാരോടു നന്ദിയുണ്ട് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച...പിന്നെ ഒരു കാര്യം എനിക്ക് പറയാനുള്ളത്, എന്നെ കേള്‍ക്കുകയും കാണുകയുമൊക്കെ ചെയ്യുന്ന എന്റെ സഹോദരന്‍മാരോടാണ്. എന്റെ പുകവലിയും മദ്യപാനവുമൊക്കെ ഭയങ്കര പ്രശ്‌നമാണ്, മോശം രീതിയിലുള്ള സ്വാധീനമാണ് ചെലുത്തുന്നതെന്നൊക്കെ എനിക്കറിയാം. ചേട്ടനോടു ദയവുചെയ്ത് ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ. പോയിട്ട് വരാം,' വേടന്‍ പറഞ്ഞു.