ബറേലി: സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് ടിക്‌ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് 18കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ മുധിര ബീകംപൂർ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. പ്ലസ് ടു വിദ്യർത്ഥിയായ കേശവ് കുമാറാണ് തോക്ക് ഉപയോഗിച്ച് ടിക്ടോക് വീഡിയോ പകർത്തുന്നതിനിടയിൽ മരിച്ചത്.