കുട്ടനാട് താലൂക്കില്‍ ഹോം ക്വാറന്റെയിന് അനുമതി നല്‍കി

ശ്രീനു എസ്
വെള്ളി, 28 ഓഗസ്റ്റ് 2020 (16:57 IST)
കുട്ടനാട് താലൂക്കില്‍ ഹോം ക്വാറന്റെയിന് അനുമതി നല്‍കികൊണ്ട് ജില്ലാകലക്ടര്‍ എ അലക്‌സാണ്ടറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. കോവിഡ് പശ്ചാത്തലത്തിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനായി ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
 
നേരത്തെ പ്രകൃതിക്ഷോഭ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കുട്ടനാട് താലൂക്കില്‍ ഹോം ക്വാറന്റയിന്‍ നിരോധിച്ചിരുന്നു, എന്നാല്‍ പ്രകൃതിക്ഷോഭ ഭീഷണി പൂര്‍ണമായും ഒഴിവായ സാഹചര്യത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഹോം ക്വാറന്റയിന്‍ അനുമതി നല്‍കാന്‍ തീരുമാനമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article