സ്വർണക്കള്ളകടത്ത് കേസ്: അനിൽ നമ്പ്യാരുടെ ഇടപെടലും കേന്ദ്രമന്ത്രി വി മുരളീധരന്റെ നിലപാടും സംശയകരം: സിപിഎം

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2020 (16:51 IST)
രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുന്ന സ്വർണ്ണക്കടത്തിൽ ബിജെപി അനുകൊല്ല ചാനലായ ജനം ടിവിയുടെ കോർഡിനേറ്റിംഗ് എഡിറ്ററായ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌ത സംഭവം അതീവ ഗൗരവകരമായതെന്ന് സ്പിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
 
കള്ളക്കടത്ത് നാടന്നത് നന്തന്ത്ര ബാഗേജല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ നിർദേശിച്ചതായാണ് ഇപ്പോൾ വ്യക്തമാകുന്നത്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎ‌യും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാൻ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തയ്യാറാകത്തതും ശ്രദ്ധേയം. മുരളീധരൻ പ്രതികൾക്ക് പരോക്ഷ നിർദേശം നൽകുകയാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് പുറത്തുവരുന്ന മൊഴികൾ.
 
കേസിൽ മുഖ്യപ്രതിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനാണ്. ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുടെ ബന്ധം കൂടി പുറത്തുവന്നതോടെ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന് കൈകഴുകാനാവില്ലെന്നും സിപിഎം വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article