കേസിൽ രണ്ടാം പ്രതിയായ സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട ഫോൺവിളികളെപറ്റി വിശദമായി മൊഴിയെടുക്കാനാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് വിളിപ്പിച്ചത്. സ്വപ്‌നയുമായി അനിൽ നമ്പ്യാർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.കൊച്ചി കസ്റ്റംസ് ഓഫീസിൽ രാവിലെ പത്തര മുതൽ വൈകീട്ട് മൂന്നര വരെയാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത്.
സ്വര്‍ണം പിടിച്ച ദിവസം അനില്‍ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷും തമ്മിൽ ബന്ധപ്പെട്ടതായി കസ്റ്റംസിന് തെളിവുകൾ ലഭിച്ചിരുന്നു. കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്‌ന നല്‍കിയ മൊഴി. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് കസ്റ്റംസ് അനിൽ നമ്പ്യാരുടെ മൊഴി രേഖപ്പെടുത്തിയത്.