കേരളത്തിലെ റോഡുകളില്‍ എഐ ക്യാമറ വന്നതിനു ശേഷമുള്ള മാറ്റങ്ങള്‍ അറിയുമോ? ഈ കണക്കുകള്‍ ഞെട്ടിക്കുന്നത് !

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2023 (10:51 IST)
ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് എഐ ക്യാമറ. പൊതു നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ നടപ്പിലാക്കിയ എഐ ക്യാമറ സംവിധാനത്തിനെതിരെ നേരത്തെ ശക്തമായ പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ എഐ ക്യാമറ കൊണ്ട് സര്‍ക്കാര്‍ എന്താണോ ഉദ്ദേശിച്ചത് അത് നടപ്പിലായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണവും അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണവും എഐ ക്യാമറയുടെ വരവോടെ ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ചില കണക്കുകള്‍ നമുക്ക് പരിശോധിക്കാം..
 
2022 ജൂലൈയില്‍ 3,316 റോഡ് അപകടങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് 2023 ലേക്ക് എത്തിയപ്പോള്‍ 1,201 ആയി കുറഞ്ഞു. അപകടങ്ങളില്‍ മരിച്ചവരുടെയും പരുക്കേറ്റവര്ുടെയും എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 
 
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 3,992 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ പരുക്കേറ്റത്. ഈ വര്‍ഷം ജൂലൈയിലേക്ക് എത്തുമ്പോള്‍ അത് 1,329 ആയി കുറഞ്ഞു. അതായത് പരുക്കേറ്റവരുടെ എണ്ണത്തില്‍ 2,663 ആണ് കുറവ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വിവിധ വാഹനാപകടങ്ങളിലായി 313 പേര്‍ മരിച്ചപ്പോള്‍ ഈ വര്‍ഷം ജൂലൈയില്‍ മരിച്ചവരുടെ എണ്ണം വെറും 67 മാത്രമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article