ടിനി ടോമിന് മൂന്ന് മാസമായി ഫോണിലൂടെ അസഭ്യവർഷം, പത്ത് മിനിറ്റിൽ പ്രതിയെ പൊക്കി പോലീസ്

Webdunia
ചൊവ്വ, 25 ജനുവരി 2022 (13:26 IST)
രണ്ട് മൂന്ന് മാസമായി തന്നെ നിര‌ന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്‌ത യുവാവിനെ പോലീസ് പിടികൂടിയെന്ന് നടൻ ടിനി ടോം. എറണാകുളം ആലുവയിലുള്ള സൈബർ സെല്ലിന്റെ ഓഫീസിലിരുന്ന് ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ടിനി ഇക്കാര്യം പറഞ്ഞത്.
 
പരാതി നൽകി 10 മിനിറ്റിനകം യുവാവിനെ പോലീസ് പിടിച്ചെന്നും താരം പറഞ്ഞു. മാസങ്ങളായി അ‌യാൾ ഫോണിൽ വിളിച്ച് അസഭ്യം പറയുകയാണ്. വിളിക്കുന്ന നമ്പർ ബ്ലോക്ക് ചെയ്‌താൽ അടുത്ത നമ്പറിൽ നിന്ന് വിളിക്കും. ക്ഷുഭിതനായി സംസാരിക്കുന്നത് റെക്കോഡ് പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശമെന്നും ഒരു തരത്തിലും രക്ഷ‌യില്ലാതെ വന്നപ്പോഴാണ് പരാതിയുമായി മുന്നോട്ട് പോയതെന്നും താരം പറഞ്ഞു.
 
അതേസമയം 19 വയസുകാരനായ പ്രതിയുടെ ഭാവി ഓർത്ത് കേസ് പിൻവലിച്ചെന്നും ടിനി ടോം പറഞ്ഞു. ട്രോളുകളും വിമർശനങ്ങളും നല്ലതാണെന്നും എന്നാൽ മറ്റുള്ളവരെ ഉപദ്രവിച്ചുകൊണ്ട് നിങ്ങൾക്ക് ഒന്നും ലഭിക്കില്ലെന്നും ടിനി ടോം ലൈവിൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article