വീണ്ടും പിണറായി സര്‍ക്കാര്‍ വരും; നടന്‍ ഭീമന്‍ രഘു സിപിഎമ്മില്‍ ചേര്‍ന്നു

Webdunia
വെള്ളി, 7 ജൂലൈ 2023 (17:13 IST)
ബിജെപി വിട്ട നടന്‍ ഭീമന്‍ രഘു സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി ഭീമന്‍ രഘു കൂടിക്കാഴ്ച നടത്തി. ഇനി സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് താരം പറഞ്ഞു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിക്കൊപ്പമാണ് ഭീമന്‍ രഘു എകെജി സെന്ററില്‍ എത്തിയത്. എം.വി.ഗോവിന്ദന്‍ ചുവന്ന പൊന്നാട അണിയിച്ച് ഭീമന്‍ രഘുവിനെ സ്വീകരിച്ചു. 
 
ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഭീമന്‍ രഘു പാര്‍ട്ടി വിടുന്നതെന്നാണ് സൂചന. അടുത്തിടെ, സംവിധായകന്‍ രാജസേനനും ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയില്‍ നിന്ന് നേരിട്ടതെന്നു രാജസേനന്‍ വെളിപ്പെടുത്തിയിരുന്നു. 
 
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ പത്തനാപുരം സീറ്റിലാണ് ഭീമന്‍ രഘു ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. സിറ്റിങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറിനും നടന്‍ ജഗദീഷിനുമെതിരെയാണ് ഭീമന്‍ രഘു അന്ന് മത്സരിച്ചത്. ഗണേഷ് കുമാര്‍ ആണ് അന്ന് ജയിച്ചത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article