തോട്ടില്‍ കുളിക്കവെ മൂക്കിലൂടെ അമീബ തലച്ചോറില്‍ എത്തി, ആലപ്പുഴയില്‍ 15കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 7 ജൂലൈ 2023 (14:49 IST)
ബ്രെയിന്‍ ഊറ്റിങ് അമീബിയ ബാധിച്ച് 15 കാരന്‍ മരിച്ചു. പാണപ്പള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന്‍ ഗുരുദത്താണ് മരണപ്പെട്ടത്. തോട്ടില്‍ കുളിക്കുന്നതിനിടെ മൂക്കിലൂടെ അമീബ തലച്ചോറില്‍ എത്തിയതാണ് മരണകാരം. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. 
 
2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം ഇപ്പോഴാണ് ഇതേരോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പനി, തലവേദന, ഛര്‍ദി,അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍