ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു

Webdunia
ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (16:15 IST)
പ്ലാറ്റ്ഫോമിൽ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിനകത്തേക്ക് കയറാന്‍ ശ്രമിക്കവേ ട്രാക്കിലേക്കു വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ സ്റ്റേഷനിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.  ന്യൂഡല്‍ഹി കേരള എക്‌സ്പ്രസില്‍ കയറാൻ ശ്രമിക്കവേയാണ് വീട്ടമ്മ ട്രാക്കിനടിയിലേക്ക് വീണത്. 
 
പാലക്കാട് കരിമ്ബ വേലൂര്‍ വീട്ടില്‍ ലാലി ജോസ് (59) ആണു അത്ഭുതകരമായി രക്ഷപ്പെട്ടത്. തൃശൂര്‍ സ്‌റ്റേഷനില്‍ വെളളം വാങ്ങി തിരികെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേയ്ക്ക് പോകുകയായിരുന്നു ലാലി ജോസ്.
 
പിടിവിട്ട് ആള്‍ വീഴുന്നതു കണ്ടു ബഹളം വച്ച യാത്രക്കാര്‍ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി. പ്ലാറ്റ്‌ഫോമിനും ആദ്യ പാളത്തിനുമിടയില്‍ വീണ ലാലിക്ക് അരികിലൂടെ ഏതാനും കോച്ചുകള്‍ കടന്നുപോയെങ്കിലും ഭിത്തിയോടു ചേര്‍ന്നു കിടന്ന അവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
 
തുടര്‍ന്ന് റെയില്‍വേ ജീവനക്കാരും ആര്‍പിഎഫും ആക്‌ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലാക്കി. പുറമേ പരുക്കില്ലെങ്കിലും കാലിന് ക്ഷതമുണ്ടോയെന്ന് സംശയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article