കർണ്ണാടകയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2022 (16:52 IST)
കാസർകോട്: കർണ്ണാടകയിൽ മലയാളികൾ സഞ്ചരിച്ച കാറും ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. തളങ്കര സ്വദേശി മുഹമ്മദ് കുഞ്ഞി (65), ഭാര്യ ആയിഷ (62), പേരക്കുട്ടി മുഹമ്മദ് (3) എന്നിവരാണ് മരിച്ചത്.
 
ഹൂബ്ലിയിലേക്കുള്ള തീർത്ഥാടനത്തിന് പോകവേ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ ഹെനഗൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്. മരിച്ച മുഹമ്മദ് കുഞ്ഞിയുടെ മകൻ സിയാദ്, ഭാര്യ സജ്‌ന, മകൾ  ആയിഷ എന്നിവരും പരുക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.    
 

അനുബന്ധ വാര്‍ത്തകള്‍

Next Article