പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ബാറിലെ സെക്യൂരിറ്റി; ചടയമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി

നിഹാരിക കെ.എസ്
ഞായര്‍, 23 മാര്‍ച്ച് 2025 (10:17 IST)
കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം. കുത്തേറ്റ ഉടൻ തന്നെ സുധീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
 
സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് പിടികൂടി. വാഹനം പാർക്ക് ചെയ്യുന്നതു സംബന്ധിച്ച തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. സുധീഷിന്റെ മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സുധീഷ് സിഐടിയു പ്രവർത്തകനാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article