ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു

നിഹാരിക കെ.എസ്
ഞായര്‍, 9 ഫെബ്രുവരി 2025 (08:15 IST)
ബം​ഗളൂരു: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കർണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്.
 
ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ബസിൻറെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

അനുബന്ധ വാര്‍ത്തകള്‍

Next Article