തൊഴിൽ നഷ്ടപ്പെട്ട് സംസ്ഥാനത്ത് തിരികെയെത്തിയ പ്രവാസികൾ എട്ട് ലക്ഷത്തിലധികം

Webdunia
വെള്ളി, 12 ഫെബ്രുവരി 2021 (08:48 IST)
തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ മടങ്ങൊയെത്തിയവരുടെ എണ്ണം എട്ട് ലക്ഷത്തിലധികം. 8,33,550 പേർ തൊഴിൽ നഷ്ടമായി സംസ്ഥാനത്ത് എത്തി എന്നാണ് നോർക്കയുടെ കണക്ക്. കൊവിഡ് സാഹചര്യങ്ങളെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ 25,02,334 പേരിലാണ് എട്ടു ലക്ഷത്തോളം പേർക്ക് ജോലി നഷ്ടമായിയ്ക്കുന്നത്. ഇതിൽ 7,18,420 പേർ വിദേശത്തുനിന്നും എത്തിയവരും, 1,15,130 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരുമാണ്. നോർക്കയിൽ രജിസ്റ്റർ ചെയ്യാതെയും പലരും നാട്ടിലെത്തിയിട്ടുണ്ട് എന്നതിനാൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് കണക്കാക്കപ്പെടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article