തുടർച്ചയായ അഞ്ചാം ദിവസവും വർധന: പെട്രോൾ വില 90 കടന്നു

വെള്ളി, 12 ഫെബ്രുവരി 2021 (07:17 IST)
തുടർച്ചയായ അഞ്ചാം ദിവസവും മുടക്കമില്ലാതെ ഇന്ധന വിലയിൽ വർധന. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാന് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി പെട്രോൾ വില 90 രൂപ കടന്നു. തിരുവനന്തപുരം പാറശലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപ 22 പൈസയായി വർധിച്ചു. തിരുവനന്തപുരം നഗരത്തിൽ 90 രൂപ 02 പൈസയാണ് പെട്രോളിന്റെ വില. ഡീസലിന് 84 രൂപ 28 പൈസ നൽകണം. കൊച്ചി നഗരത്തിൽ പെട്രോൾ വില 88 രൂപ 39 പൈസയായി. 82 രൂപ 26 പൈസയാണ് ഡീസൽ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 88 രൂപ 60 പൈസ നൽകണം. 82 രൂപ 97 പൈസയാണ് ഡിസൽ വില. കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം 1.33 രൂപ പെട്രോളിനും, 1.19 രൂപ ഡീസലിനും വർധനവുണ്ടായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍